കൽപ്പറ്റ> വയനാട് കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു . കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു ശരണും പരിക്കേറ്റിട്ടുണ്ട്.
ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവർ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം വേണിവരുമെന്ന് പൊലീസ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3o3XN8R
via IFTTT
No comments:
Post a Comment