അതിതീവ്ര മഴയ്‌ക്ക്‌ സാധ്യത: ഇടുക്കിയിൽ റെഡ് അലര്‍ട്ട്; രാത്രിയാത്ര നിരോധിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 14, 2021

അതിതീവ്ര മഴയ്‌ക്ക്‌ സാധ്യത: ഇടുക്കിയിൽ റെഡ് അലര്‍ട്ട്; രാത്രിയാത്ര നിരോധിച്ചു

ഇടുക്കി > കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്ച അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല് ഇടുക്കി ജില്ലയില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലെ രാത്രികാല യാത്രകള് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായും തൊഴിലുറപ്പ് പ്രവര്ത്തികള് അടിയന്തരമായി നിര്ത്തിവയ്ക്കാന് ഉത്തരവായതായും ജില്ലാ കലക്ടര് ഷീബാ ജോര്ജ് അറിയിച്ചു.

ജില്ലയില് വിനോദസഞ്ചാരം, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്ത്തനങ്ങള്ക്കും ഏര്പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില് ഒരു കാരണവശാലും ജനങ്ങള് നദികള് മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്പിടിക്കാനോ മറ്റ് ആവശ്യങ്ങള്ക്കോ ഇറങ്ങാന് പാടുള്ളതല്ല. ഇത് തടയാന് ആവശ്യമായ നടപടികള് സ്വീകരിക്കാന് പോലീസ്, വനം, ടൂറിസം വകുപ്പുകള്ക്ക് കലക്ടർ നിര്ദ്ദേശം നൽകി. തോട്ടം മേഖലയില് മരം മറിഞ്ഞ് വീണും മണ്ണിടിഞ്ഞും അപകട സാധ്യതയുള്ളതിനാലും ഉരുള്പൊട്ടല്, സോയില് പൈപ്പിങ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും ഈ മേഖലകളില് തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനും നിരോധനം ഏര്പ്പെടുത്തി.

ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള് ഏര്പ്പെടുത്തുന്നതിനും മുന്കരുതല് നടപടികള് സ്വീകരിക്കുന്നതിനും കലക്ടർ നിര്ദ്ദേശം നല്കി. ജില്ലയില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാര് മുന്നറിയിപ്പുകൾ പിന്വലിക്കുന്നതുവരെ നിര്ബന്ധമായും ഡ്യൂട്ടിക്ക് ഹാജറാകണമെന്നും ജില്ലാ കലക്ടര് അറിയിച്ചു. ദുരന്തനിവാരണ പ്രവര്ത്തനങ്ങള് താലൂക്ക് തലത്തില് ഏകോപിപ്പിക്കുന്നതിന് നോഡല് ഓഫീസര്മാരെയും കലക്ടർ നിയോഗിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3CeMWNi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages