സംസ്‌കൃത സര്‍വകലാശാലയില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 27, 2021

സംസ്‌കൃത സര്‍വകലാശാലയില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലടി> ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വകലാശാലയിലെ സംസ്കൃതം സാഹിത്യം,സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, മലയാളം, ഹിന്ദി, ചരിത്രം, ഉറുദു,ഭരതനാട്യം, മോഹിനിയാട്ടം, വാസ്തുവിദ്യ, ആയുര്വേദ, സൈക്കോളജി, തിയേറ്റര് എന്നീ വിഭാഗങ്ങളില് പ്രൊഫസര്/അസിസ്റ്റന്റ് പ്രൊഫസര് തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിവിധ പഠന വിഭാഗങ്ങളിലായി 38 ഒഴിവുകളാണുള്ളത്. പ്രൊഫസര്ക്ക്
1,44,200/-, അസിസ്റ്റന്റ് പ്രൊഫസര്ക്ക് 57,700/- എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.
പ്രൊഫസര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്ക്ക് പ്രായപരിധിയില്ല.

അസിസ്റ്റന്റ് പ്രൊഫസര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്ക്ക് 01.01.2021 ല് 40 വയസ് കവിയരുത്. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം.

ഒഴിവുകള്


അസിസ്റ്റന്റ് പ്രൊഫസര്

ആയുര്വേദം - ഒരു ഒഴിവ് (ജനറല്)

ഹിന്ദി - എട്ട് ഒഴിവുകള് (ജനറല് - നാല്, ഒ.ബി.സി. -ഒന്ന്,
മുസ്ലിം- രണ്ട്, എല്.സി/ എ.ഐ. -ഒന്ന്)

ചരിത്രം - മൂന്ന് ഒഴിവുകള് (ജനറല്- ഒന്ന്, ഈഴവ- ഒന്ന്,
വിശ്വകര്മ്മ ഒന്ന് )

മലയാളം - രണ്ട് ഒഴിവുകള് (ജനറല്)

മോഹിനിയാട്ടം - ഒരു ഒഴിവ് (ഈഴവ )

സൈക്കോളജി - രണ്ട് ഒഴിവുകള് (ജനറല് -ഒന്ന്, എസ്.സി- ഒന്ന്.)

സംസ്കൃതം ന്യായം - ഒരു ഒഴിവ് (ജനറല്)

സംസ്കൃതം സാഹിത്യം - അഞ്ച് ഒഴിവുകള് (ഓപ്പണ്- രണ്ട്, എസ്.സി.- ഒന്ന്,
ഈഴവ- രണ്ട്)

സംസ്കൃതം വേദാന്തം - രണ്ട് ഒഴിവ് (ജനറല്- ഒന്ന്, എസ്.ടി. - ഒന്ന്)

തിയേറ്റര് - ഒരു ഒഴിവ് (മുസ്ലിം)

ഉര്ദു - ഒരു ഒഴിവ് (ജനറല്)

എന്.സി.എ. (നോ കാന്ഡിഡേറ്റ്സ് അവയിലെബിള്) ഒഴിവുകള്: -

പ്രൊഫസര്

മലയാളം - ഒരു ഒഴിവ് (ഒബിസി)

സംസ്കൃതം വേദാന്തം - ഒരു ഒഴിവ് (ജനറല്)

സംസ്കൃതം സാഹിത്യം - ഒരു ഒഴിവ് (ഒബിസി)

സംസ്കൃതം ന്യായം - ഒരു ഒഴിവ് (ജനറല്)

അസിസ്റ്റന്റ് പ്രൊഫസര്

ഭരതനാട്യം - ഒരു ഒഴിവ് (എസ്.ടി.)

സംസ്കൃതം സാഹിത്യം - രണ്ട് ഒഴിവുകള് (ശാരീരിക വെല്ലുവിളികള് നേരിടുന്ന
(ശ്രവണശേഷിയില്ലാത്തതും കേള്വിക്കുറവുമുള്ളതും

-1, ചലനശേഷിക്കുറവുള്ളത്- 1 )

സംസ്കൃതം വേദാന്തം - മൂന്ന് ഒഴിവുകള് - (എല്.സി. / എ.ഐ- 1, നാടാര്-
ഒന്ന്, ഒ. എക്സ്- 1)

വാസ്തുവിദ്യ- ഒരു ഒഴിവ് (എസ്.സി)

പ്രൊഫസര് തസ്തികയില് ജനറല് വിഭാഗത്തിന് 5000 രൂപയും എസ്.സി/എസ്.ടി/

പി.എച്ച് വിഭാഗത്തിന് 1250 രൂപയും, അസിസ്റ്റന്റ് പ്രൊഫസര് തസ്തികയില് ജനറല് വിഭാഗത്തിന് 3000 രൂപയും എസ്.സി/എസ്.ടി/ പി.എച്ച് വിഭാഗത്തിന് 750 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്. ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കേണ്ട

അവസാന തീയതി 24.12.2021. അപേക്ഷയുടെ പ്രിന്റ് കോപ്പി 31.12.2021 ന് വൈകീട്ട് 4.00 മണിക്ക് മുന്പ് രജിസ്ട്രാര്, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാന്സ്ക്രിറ്റ്, കാലടി - 683574 എന്ന വിലാസത്തില് ലഭിക്കേണ്ടതാണ്.

വിശദവിവരങ്ങള്ക്ക് സര്വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്ശിക്കുക.




from Kerala || Deshabhimani ​Online ​News https://ift.tt/3xBY6uT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages