ഒമിക്രോൺ വകഭേദം: വിമാനത്താവളങ്ങളിൽ കർശന പരിശോധന; സമ്പർക്കമുള്ളവരെയും നിരീക്ഷിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 28, 2021

ഒമിക്രോൺ വകഭേദം: വിമാനത്താവളങ്ങളിൽ കർശന പരിശോധന; സമ്പർക്കമുള്ളവരെയും നിരീക്ഷിക്കും

നെടുമ്പാശേരി > കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ വിദേശരാജ്യങ്ങളിൽ വ്യാപകമായതോടെ വിദേശത്തുനിന്ന് എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി.

ബോട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വെ, സിംഗപ്പുർ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാചരിത്രമുള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്. ഇവിടങ്ങളിൽനിന്നുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരെയും നിരീക്ഷിക്കും.

ആദ്യഘട്ടം ആർടിപിസിആർ പരിശോധന നടത്തും. തുടർന്ന് ഏഴു ദിവസത്തെ സമ്പർക്കവിലക്ക് നിർദേശിക്കും. എട്ടാംദിവസം വീണ്ടും ആർടിപിസിആർ പരിശോധന നടത്തും. വീണ്ടും പോസിറ്റീവായാൽ ഏഴുദിവസംകൂടി സമ്പർക്കവിലക്ക് തുടരേണ്ടിവരും.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധനകൾക്കുള്ള സൗകര്യം ഏർപ്പെടുത്തി. ഡോ. ഹനീഷ് മീരാസയെ നോഡൽ ഓഫീസറായി നിയമിച്ചു. എട്ടംഗ ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ട്. സിയാലുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ആർടിപിസിആർ പോസിറ്റീവായാൽ സാമ്പിളുകൾ ഇന്ത്യൻ സാർസ് കോവിഡ് -2 ജീനോമിക് കൺസോർഷ്യത്തിനുകീഴിലെ ജീനോം സീക്വൻസിങ് ലബോറട്ടറികളിൽ പരിശോധനയ്ക്കായി അയക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3CUIjbL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages