കൊച്ചി
മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാഹമോചനം കുടുബകോടതി പരിഗണിക്കുമ്പോൾ കൂടുതൽ അന്വേഷണമില്ലാതെ അനുവദിക്കണമെന്ന് ഹൈക്കോടതി. കോടതിക്ക് പുറത്തുള്ള തലാഖ്, ഖുൽ അ, തലാഖെ തഫ് വീസ്, മുബാറത്ത് തുടങ്ങിയ വിവാഹമോചനങ്ങൾക്ക് സാധുത ഉണ്ടെന്നുകണ്ടാൽ വിവാഹമോചനം അനുവദിക്കണം. ഇക്കാര്യത്തിൽ കുടുംബകോടതികൾക്കായി മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
തലാഖ് ചൊല്ലി വിവാഹമോചനം നേടിയ ഭർത്താവിന്റെ നടപടി കുടുംബകോടതി ശരിവച്ചതിനെതിരെ മൂവാറ്റുപുഴ സ്വദേശിനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. കുടുംബകോടതിയുടെ ഉത്തരവിൽ എതിർപ്പുള്ളവർക്ക് അപ്പീൽ നൽകാം. ഹർജിക്കാരിയെ ഭർത്താവ് മൂന്നാം തലാഖ് ചൊല്ലിയിരുന്നു. ഇക്കാര്യം രജിസ്റ്റേർഡ് തപാലിൽ അറിയിച്ചെങ്കിലും നിയമസാധുതയില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. മുസ്ലിം വ്യക്തിനിയമ പ്രകാരം തലാഖ് അടക്കമുള്ള മാർഗങ്ങളിൽ വിവാഹമോചനം സാധ്യമാണെന്നും മുബാറത്തിന്റെ കാര്യത്തിൽ ധാരണാപത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
from Kerala || Deshabhimani Online News https://ift.tt/3qObMld
via IFTTT
No comments:
Post a Comment