കനത്ത മഴ: ശബരിമല തീർഥാടനത്തിന്‌ നിയന്ത്രണം; ഇന്ന്‌ ഭക്തർക്ക്‌ പ്രവേശനമില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 19, 2021

കനത്ത മഴ: ശബരിമല തീർഥാടനത്തിന്‌ നിയന്ത്രണം; ഇന്ന്‌ ഭക്തർക്ക്‌ പ്രവേശനമില്ല

പത്തനംതിട്ട > പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ശനിയാഴ്ച ശബരിമലയിലും പമ്പയിലും ഭക്തരെ അനുവദിക്കില്ല. യാത്ര ഒഴിവാക്കി തീർഥാടകർ സഹകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നതും കക്കി ഡാം തുറന്നതും പമ്പാ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് പരിഗണിച്ച് ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. വെര്ച്വല് ക്യൂ വഴി ബുക്ക് ചെയ്തവര്ക്ക് ഏറ്റവും അടുത്ത അവസരം നല്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3qYqcz8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages