ഹലാൽ ശർക്കര കള്ളപ്രചാരണം ശബരിമല തീർഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും : ദേവസ്വം ബോർഡ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 18, 2021

ഹലാൽ ശർക്കര കള്ളപ്രചാരണം ശബരിമല തീർഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും : ദേവസ്വം ബോർഡ്‌


കൊച്ചി
ശബരിമല പ്രസാദം നിർമിക്കാൻ ഹലാൽ ശർക്കര ഉപയോഗിക്കുന്നു എന്ന ആരോപണം തീർഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഭക്തരുടെ വികാരം മുതലെടുക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് അപ്പം, അരവണ വിതരണം അട്ടിമറിക്കാനും ദേവസ്വം ബോർഡിന് വൻ നഷ്ടം ഉണ്ടാക്കാനുമാണ് ശ്രമമെന്നും ബോർഡ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അപ്പം,- അരവണ എന്നിവ നിർമിക്കാൻ ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച് എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എസ് ജെ ആർ കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

പ്രസാദം നിർമാണത്തിന് പുതിയ ശർക്കരയാണ് ഉപയോഗിക്കുന്നത്. 2020-–-21 കാലയളവിലേക്ക് അഞ്ചുലക്ഷം കിലോ ശർക്കരയാണ് സംഭരിച്ചത്. ഭക്ഷ്യ സുരക്ഷാവകുപ്പിനുകീഴിൽ കർശന പരിശോധനയ്ക്കുശേഷം ഗുണനിലവാരം ഉറപ്പുവരുത്തിയാണ് സന്നിധാനത്തേക്ക് അയക്കുന്നത്. കോവിഡ് മൂലം 2019-–-20ൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദം നിർമാണം ചുരുക്കി. ബാക്കി വന്ന മൂന്നരലക്ഷം കിലോ ശർക്കര ഉപയോഗിക്കാനാകില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കാലിത്തീറ്റ നിർമാതാക്കൾക്ക് ലേലം ചെയ്ത് നൽകി. 2019–-20ൽ മഹാരാഷ്ട്രയിലെ വർധൻ അഗ്രോ പ്രോസസിങ് കമ്പനിയാണ് ശർക്കര വിതരണം ചെയ്തത്. ഇവർ എത്തിച്ച ചില പാക്കറ്റുകളിൽ ഹലാൽ സർട്ടിഫിക്കേഷൻ ലേബൽ കണ്ടതിനെ തുടർന്ന് അന്വേഷണം നടത്തി. തങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ടെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് സർട്ടിഫിക്കേഷൻ എടുത്തതെന്ന് കമ്പനി അറിയിച്ചുവെന്നും ബോർഡ് വ്യക്തമാക്കി. വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി ദുഷ്ടലാക്കോടെയുള്ളതാണെന്നും വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. ഹർജിക്കാരന് എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.



from Kerala || Deshabhimani ​Online ​News https://ift.tt/3x2MH6V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages