കാസർകോട് > കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ മുന്നൊരുക്കം നടത്തിയില്ലെന്നും മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെത് മാത്രമല്ലാത്തത് കൊണ്ടാണെന്നും ആരോപിച്ചു.
മന്ത്രിമാർ അറിയാതെയാണ് തീരുമാനം വന്നതെങ്കിൽ റോഷി അടക്കമുള്ളവർ ആ സ്ഥാനത്ത് തുടരരുതെന്നും പറഞ്ഞു. യു ഡി എഫ് കാസർകോട് നേതൃസംഗമം സതീശൻ ഉദ്ഘാടനം ചെയ്തു. എം എം ഹസനും പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/3Fl8euN
via IFTTT
No comments:
Post a Comment