ഇടുക്കി > ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില് ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് ഇന്ന് തുറന്നത്. സെക്കന്ഡില് 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ജാഗ്രതാ നിര്ദ്ദേശം നല്കിയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ആവശ്യമെങ്കില് കൂടുതല് വെള്ളം ഒഴുക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകിട്ടോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിന്വലിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര് തുറന്നത്. ഈ വർഷം രണ്ടാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/3CjprTb
via IFTTT
No comments:
Post a Comment