കൊച്ചി > പെഗാസസ് ചാരവൃത്തിക്കേസില് സ്വതന്ത്ര വിദഗ്ധ സമിതിയെ രൂപീകരിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ഹര്ജിക്കാരിലൊരാളായ ജോണ് ബ്രിട്ടാസ് എംപി. ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന സുപ്രധാനമായ തീരുമാനമാണിത്. ഇതുവരെ കള്ളക്കളി കളിച്ച കേന്ദ്രസര്ക്കാരിന്റെ ഭാഗത്ത് നിന്ന് നിജസ്ഥിതി പുറത്തുകൊണ്ടുവരാന് സമിതിക്ക് കഴിയുമെന്നും ജോണ് ബ്രിട്ടാസ് പ്രതികരിച്ചു.
ദേശസുരക്ഷയുടെ പേരില് ഏത് പൗരന്റെയും സ്വകാര്യതയിലേക്ക് കടന്നുകയറാം എന്നുള്ള ധാരണ ഇവിടെ ശക്തിപ്പെട്ടിരുന്നു. ആ ധാരണയ്ക്കുള്ള കനത്ത പ്രഹരമാണ് കോടതി ഉത്തരവ്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്നുള്ള മുന് വിധിന്യായത്തെ തേച്ചുമിനുക്കുന്ന ഉത്തരവാണിതെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3vS9SQT
via IFTTT
No comments:
Post a Comment