തിരുവനന്തപുരം > അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ (46)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൃതദേഹം രാവിലെ വഴുതക്കാട് അമൃത ടിവീ ഹെഡ് ഓഫീസിൽ എത്തിച്ചു. പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.
സൂര്യ ടിവീയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് എത്തിയ സന്തോഷ് അഞ്ചു വർഷം മുമ്പ്പാണ് അമൃത ടിവി വാർത്താ വിഭാഗത്തിൽ എത്തിയത്. കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത. മക്കൾ: ഹരികൃഷ്ണൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി), പാർവതി (നാലാം ക്ലാസ്സ് വിദ്യാർഥിനി). സഹോദരൻ: സുധീഷ്. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ അനുശോചിച്ചു.
from Kerala || Deshabhimani Online News https://ift.tt/3AEgJ1n
via IFTTT
No comments:
Post a Comment