
ജോക്കറിന്റെ വേഷം ധരിച്ചെത്തി ട്രെയിന് തീവെച്ച 24കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ആണ് ജോക്കർ വേഷത്തിലെത്തിയ ആൾ ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തത്.
ഇയാളുടെ ആക്രമണത്തിൽ പതിനേഴോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 60 വയസ്സുകാരനായ യാത്രക്കാരനാണ് കുത്തേറ്റത്.ജോക്കര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിന്റെ പിന്നാലെ ട്രെയിനില്‍ എന്തോ ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സംഭവന്റെ തുടർന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ഇട്ടാൽ ഉണ്ടാക്കിയ തീപിടുത്തത്തെ തുടർന്ന് ട്രെയിനില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനവുമുണ്ടായി. കൂടുതൽ ആളുകളെ കൊലപ്പെടുത്തി തനിക്ക് വധശിക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതായി ജപ്പാനിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
from ഇ വാർത്ത | evartha https://ift.tt/2ZHec9x
via IFTTT

No comments:
Post a Comment