പ്രധാനമന്ത്രി മോദി ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്‌ച നടത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 29, 2021

പ്രധാനമന്ത്രി മോദി ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്‌ച നടത്തും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്‌ച നടത്തും. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാകും അര മണിക്കൂർ നീളുന്ന നേരം കൂടിക്കാഴ്ച നടക്കുക. ഇറ്റലിയിൽ എത്തുമ്പോൾ വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്രക്ക് മുമ്പ് തന്നെ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ജി20 രാജ്യങ്ങളുടെ ഉച്ചകോടിയുടെ ഭാഗമായി ഇന്നലെയായിരുന്നു നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്. നാളെയും കൂടിഅദ്ദേഹം ഇറ്റലിയിലുണ്ടാവും. കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്.

കൂടിക്കാഴ്ച നടന്നാൽ വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. മാറും. നേരത്തെ ജവഹർ ലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്‌റാൾ, എബി വാജ്‌പേയ് എന്നിവരാണ് മാർപാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ.



from ഇ വാർത്ത | evartha https://ift.tt/3ExJZZE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages