
അഫ്ഗാനിലെ ഇടക്കാല താലിബാൻ സർക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രി ഖൈറുല്ലാ ഖൈർക്വയുമായി ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ചൊവ്വാഴ്ച ചർച്ച നടത്തി. അഫ്ഗാനിലെ ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയുള്ള അഫ്ഗാന് വേണ്ടിയും അന്താരാഷ്ട്ര സമൂഹവും താലിബാനും ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോദ്ധ്യപ്പെട്ടതായി യു എൻ സംഘം അറിയിച്ചു.
സങ്കീർണ്ണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാൻ ജനതക്ക് സഹായം ലഭ്യമാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താലിബാന് ബോധ്യമായതായും യു എൻ സംഘം അറിയിച്ചു.
അതുകൊണ്ടുതന്നെ അഫ്ഗാന്റെ നിലനിൽപ്പിനും വികസനത്തിനും അന്താരാഷ്ട്ര സമൂഹവും താലിബാനും ധാരണാ മേഖലകൾ വികസിപ്പിക്കണമെന്നും യു എൻ സംഘം നിർദ്ദേശം മുന്നോട്ടുവെച്ചു. നിലവിൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷമുള്ള ശേഷമുള്ള സാഹചര്യങ്ങളാണ് യു.എൻ സംഘം വിലയിരുത്തുന്നത്.
from ഇ വാർത്ത | evartha https://ift.tt/3DdFvXA
via IFTTT
No comments:
Post a Comment