നാട്ടിൽ കൂട്ടുകാരില്ല, പഞ്ചഗുസ്‌തി ചാമ്പ്യൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 1, 2021

നാട്ടിൽ കൂട്ടുകാരില്ല, പഞ്ചഗുസ്‌തി ചാമ്പ്യൻ



കൂത്താട്ടുകുളം
പാലായിൽ സഹപാഠിയെ കഴുത്തറത്തു കൊന്ന കേസിൽ പൊലീസ് പിടിയിലായ കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിന് (20) അധികം സുഹൃത്തുക്കളില്ലെന്ന് നാട്ടുകാർ. കോളേജ് വിട്ട് വീട്ടിലെത്തിയാൽ അഭിഷേക് കൂടുതൽ സമയം ചെലവഴിച്ചതും മൊബൈൽഫോണുമായി. അനുജത്തിക്കൊപ്പം ശാന്തനായി നടന്ന അഭിഷേക് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തെന്ന് കേട്ടപ്പോൾ നാട്ടുകാർ ഞെട്ടി. സ്വന്തം ഫെയ്സ്ബുക് അക്കൗണ്ടില്ലെന്ന് അഭിഷേക് പറഞ്ഞെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് സംശയിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവമല്ല. വാട്സാപ്പിൽ സജീവമായിരുന്നു. സമീപവാസികളോടും ബന്ധുക്കളോടും മനസ്സ് തുറക്കുന്ന പ്രകൃതമായിരുന്നില്ല. പഞ്ചഗുസ്തി മുൻ അന്തർദേശീയ താരം യു സി ബൈജുവിന്റെയും ദേശീയതാരം സുനിതയുടെയും മകനായ അഭിഷേക് 2019ൽ കോലഞ്ചേരിയിൽ നടന്ന സംസ്ഥാന മത്സരത്തിൽ ഒന്നാമതെത്തിയിരുന്നു. ഛത്തീസ്ഗഢിൽ നടന്ന ദേശീയ മത്സരത്തിലേക്കും തെരഞ്ഞെടുത്തിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് അഭിഷേകിന്റെ കുടുംബത്തിൽ തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. അന്ന് തല സ്വയം ഭിത്തിയിൽ ഇടിച്ച് പരിക്കേൽപ്പിച്ച അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജിഷ്ണുവെന്ന കൂട്ടുകാരനുമായി മാത്രമാണ് മകന് അടുപ്പമുണ്ടായിരുന്നതെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ വഴക്ക് പറഞ്ഞിരുന്നതായും അച്ഛൻ ബൈജു പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3ovtNnj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages