എല്ലാ തിയറ്ററും തുറന്നില്ല ; തിയറ്ററുകൾ സാധാരണനിലയിൽ നവംബർ ആദ്യവാരത്തോടെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 27, 2021

എല്ലാ തിയറ്ററും തുറന്നില്ല ; തിയറ്ററുകൾ സാധാരണനിലയിൽ നവംബർ ആദ്യവാരത്തോടെ


കൊച്ചി
ജയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ പ്രദർശിപ്പിച്ച് സംസ്ഥാനത്തെ ഏതാനും തിയറ്ററുകൾ ബുധനാഴ്ച പ്രവർത്തനം ആരംഭിച്ചു. ഈയാഴ്ചതന്നെ ഭൂരിപക്ഷം തിയറ്ററുകളും തുറക്കുമെന്ന് ഉടമാസംഘടന ഭാരവാഹികൾ അറിയിച്ചു. ശുചീകരണവും സാങ്കേതിക സംവിധാനങ്ങളുടെ പരിശോധനയും പൂർത്തിയാകാത്തതും കൂടുതൽ സിനിമകൾ പ്രദർശനത്തിന് എത്താത്തതുമാണ് തടസ്സം.

ഈയാഴ്ചതന്നെ സംസ്ഥാനത്തെ എഴുന്നൂറോളം സ്ക്രീനുകൾ പ്രവർത്തനസജ്ജമാകുമെങ്കിലും നവംബർ ആദ്യവാരത്തോടെയാകും തിയറ്ററുകൾ സാധാരണനിലയിൽ എത്തുക. മൊത്തം തിയറ്ററുകളിൽ നാലിലൊന്നുമാത്രമാണ് ബുധനാഴ്ച തുറന്നതെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു.

നവംബർ നാലിന് രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’ റിലീസാകും. തിയറ്ററുകൾ തുറന്നശേഷമുള്ള ആദ്യ മെഗാറിലീസായിരിക്കും ഇത്. ബുധൻമുതൽ പ്രവർത്തനം ആരംഭിച്ച തിയറ്ററുകളിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളും വരുംദിവസങ്ങളിൽ പ്രദർശനത്തിന് എത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/3mkS127
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages