കലങ്ങിമറിഞ്ഞ്‌ ബിജെപി; ‘ലെഫ്‌റ്റ്‌’ അടിച്ച്‌ നേതാക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 10, 2021

കലങ്ങിമറിഞ്ഞ്‌ ബിജെപി; ‘ലെഫ്‌റ്റ്‌’ അടിച്ച്‌ നേതാക്കൾ

തിരുവനന്തപുരം > ബിജെപിയിലെ കലഹം അതിരൂക്ഷമാക്കി സംസ്ഥാന ഭാരവാഹികളുടെ വാട്സാപ് ഗ്രൂപ്പിൽനിന്ന് മുതിർന്ന നേതാക്കൾ പുറത്തുപോയി. വി മുരളീധരൻ–-കെ സുരേന്ദ്രൻ വിഭാഗം ഏകപക്ഷീയമായി പാർടിയിൽ നടത്തുന്ന പുനഃസംഘടനയിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ രോഷപ്രകടനം.

മുൻ അധ്യക്ഷനും കോർകമ്മിറ്റിയംഗവുമായ പി കെ കൃഷ്ണദാസ്, ജനറൽ സെക്രട്ടറി എം ടി രമേശ്, ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ, മുതിർന്ന നേതാവ് എം എസ് കുമാർ എന്നിവരാണ് ഗ്രൂപ്പുകൾ വിട്ടത്. സംസ്ഥാന ഭാരവാഹി ഗ്രൂപ്പ്, ചാനൽ ചർച്ചകൾക്ക് പോകുന്നവരുടെ ഗ്രൂപ്പായ ‘പാനലിസ്റ്റ്’ എന്നിവയിൽനിന്നാണ് ‘ലെഫ്റ്റ് ’ ആയത്.

പുനഃസംഘടനയുടെ ഭാഗമായി ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ച അഞ്ചിനുതന്നെ എം എസ് കുമാർ ‘പാനലിസ്റ്റ് ’ ഗ്രൂപ്പ് വിട്ടിരുന്നു. ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടുന്ന ഗ്രൂപ്പുകളിൽനിന്ന് പുറത്തുപോയതിലൂടെ ശക്തമായ വെല്ലുവിളിയാണ് കൃഷ്ണദാസ് വിഭാഗം ഉയർത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഹിരണ്യകശിപുവിനോട് ഉപമിച്ച് ശോഭാ സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടതിനു പിന്നാലെയാണ് മുതിർന്ന നേതാക്കളുടെ പ്രതിഷേധം.



from Kerala || Deshabhimani ​Online ​News https://ift.tt/3iNTcEZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages