ലണ്ടൻ– കൊച്ചി വിമാനത്തിൽ യുവതിക്ക്‌ പ്രസവം; അമ്മയും കുഞ്ഞും ഫ്രാങ്ക്ഫർട്ടിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 6, 2021

ലണ്ടൻ– കൊച്ചി വിമാനത്തിൽ യുവതിക്ക്‌ പ്രസവം; അമ്മയും കുഞ്ഞും ഫ്രാങ്ക്ഫർട്ടിൽ

ന്യൂഡൽഹി> ലണ്ടനിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച യാത്രതിരിച്ച എയർ ഇന്ത്യ വിമാനത്തിൽ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.

എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് സംഭവം . വിമാനം ലണ്ടനില് നിന്നും പറന്നുയര്ന്ന് കുറച്ച് കഴിഞ്ഞപ്പോള് തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു. 7 മാസം ഗർഭിണിയായിരുന്നു മരിയ.

വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്മാരും നാല് നഴ്സുമാരും ക്യാബിന് ക്രൂ ജീവനക്കാരും യുവതിയെ പരിചരിക്കാനെത്തി. പിന്നീട് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കല് സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിറക്കി. ആശുപത്രിയിലേക്ക് മാറ്റിയ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.

ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങിയത്. പൈലറ്റുമാരെയും ഡോക്ടര്മാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3lhMUPy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages