സഹിൻ ആന്റണിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് വിനു വി ജോൺ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 2, 2021

സഹിൻ ആന്റണിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് വിനു വി ജോൺ

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവർ ചർച്ചയ്ക്കിടെ 24 ന്യൂസ് റിപ്പോർട്ടറായ സഹിൻ ആന്റണിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമർശം ഉണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് അവതാരകൻ വിനു വി. ജോൺ.

ശനിയാഴ്ച നടന്ന ന്യൂസ് അവർ ചർച്ച ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിനുവിന്റെ ഖേദപ്രകടനം ഉണ്ടായത്. ‘ഇന്നലെ ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല. ഈ അഭിപ്രായം നടത്തിയപ്പോൾ തന്നെ അവതാരകൻ എന്ന നിലയിൽ അങ്ങനെ പറയരുതെന്ന് ഞാൻ തിരുത്തിയിരുന്നു. എങ്കിലും ഇങ്ങനെ ഒരു പരാമർശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.’ വിനു പറഞ്ഞു.

വ്യാജ പുരാവസ്തു കാട്ടിയുള്ള കോടികളുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനൊപ്പം സഹിൻ ആന്റണിയും ഒരു പരിപാടിയിൽ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവയുടെ പശ്ചാത്തലത്തിൽ നടന്ന ചാനൽ ചർച്ചയിൽ സഹിൻ ആന്റണിയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപകരമായ പരാമർശം പാനലിസ്റ്റായ റോയ് മാത്യു നടത്തിയിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നേരത്തെ തന്നെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തിയിരുന്നു.തന്റെ പരാമർശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നുമായിരുന്നു റോയ് മാത്യു പറഞ്ഞത്.



from ഇ വാർത്ത | evartha https://ift.tt/3l2xEWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages