ഇടുക്കി> ഇടുക്കി ആനച്ചാലിൽ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ് ആറുവയസുകാരൻ മരിച്ചു.
ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത്. ചുറ്റിക കൊണ്ടാണ് അടിച്ചത്. അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള് കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്ത്താവാണ്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. കുട്ടിയുടെ സഹോദരനും മാതാവിനും മുത്തശ്ശിക്കും മര്ദനമേറ്റു.
ഇരുകുടുംബങ്ങളും തമ്മില് ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ പേരിൽ വെള്ളത്തൂവല് പോലീസ് സ്റ്റേഷനിൽ കേസുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3oscZ0h
via IFTTT
No comments:
Post a Comment