മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ : ഫോൺ ഹാജരാക്കാൻ സുരേന്ദ്രന്‌ വീണ്ടും നോട്ടീസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 16, 2021

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ : ഫോൺ ഹാജരാക്കാൻ സുരേന്ദ്രന്‌ വീണ്ടും നോട്ടീസ്‌


കാസർകോട്
മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ മൊബൈൽ ഫോൺ ഹാജരാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. രണ്ടാഴ്ചക്കകം ഹാജരാക്കാനാണ് നിർദേശം. നേരത്തെ ആവശ്യപ്പെട്ടിട്ടും ഫോൺ ഹാജരാക്കിയിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന ഫോൺ അന്വേഷണ റിപ്പോർട്ടിനൊപ്പം കോടതിയിൽ നൽകേണ്ടതുണ്ട്. ചോദ്യംചെയ്യാൻ വരുമ്പോൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫോൺ നശിച്ചുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഇതു കളവാണെന്നും ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്.

കേസിൽ അന്വേഷണം പൂർത്തിയാക്കിയ ജില്ലാ ക്രൈംബ്രാഞ്ച് വൈകാതെ കോടതിയിൽ റിപ്പോർട്ട് നൽകും. കോടതി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.



from Kerala || Deshabhimani ​Online ​News https://ift.tt/3DQGCg2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages