
ദീർഘമായ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് നടി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന സിനിമയിൽ മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒരുമിക്കുന്നു. ജിതിന്‍ ജിത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
from ഇ വാർത്ത | evartha https://ift.tt/3mdYBrb
via IFTTT
No comments:
Post a Comment