കർഷകർക്ക്‌ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാം: മന്ത്രി പി രാജീവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 18, 2021

കർഷകർക്ക്‌ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാം: മന്ത്രി പി രാജീവ്‌

കൊച്ചി > കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഭക്ഷ്യസംസ്കരണ സംരംഭ(പിഎംഎഫ്എംഇ) പദ്ധതിയിൽ സ്വയംസഹായ സംഘത്തിലെ അംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യഉൽപ്പാദന മേഖലയിൽ ചെറുകിട, വൻകിട സംരംഭങ്ങളും നിക്ഷേപവും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. 1,440 കുടുംബശ്രീ സംരംഭകർക്കായി 4,30,51,096 രൂപയുടെ ധനസഹായം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി ഏറ്റുവാങ്ങി.

പിഎംഎഫ്എംഇ പദ്ധതിപ്രകാരം സ്വയംസഹായ സംഘങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായം മന്ത്രി പി രാജീവ് വിതരണം ചെയ്യുന്നു

പിഎംഎഫ്എംഇ പദ്ധതിപ്രകാരം സ്വയംസഹായ സംഘങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായം മന്ത്രി പി രാജീവ് വിതരണം ചെയ്യുന്നു

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, പിഎംഎഫ്എംഇ- നോഡൽ ഓഫീസർ എം ജി രാജമാണിക്യം, കെ- ബിപ് സിഇഒ എസ് സൂരജ്, വ്യവസായ വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ, ബിജു പി എബ്രഹാം, പി ഐ ശ്രീവിദ്യ എന്നിവർ സംസാരിച്ചു.

പദ്ധതിപ്രകാരം ഓരോ ജില്ലയിലും ഒരു ഉൽപ്പന്നം തെരഞ്ഞെടുത്ത് വികസിപ്പിക്കും. സംഘത്തിലെ ഓരോ അംഗത്തിനും 40,000 രൂപവരെ പ്രാരംഭ മൂലധനം നൽകും. ഭക്ഷ്യസംസ്കരണ സംരംഭത്തിന് പരമാവധി 10 ലക്ഷം രൂപവരെ ലഭിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3vsmDRZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages