തിരുവനന്തപുരം
കോർപറേറ്റ് താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മതനിരപേക്ഷ–- ജനാധിപത്യ കക്ഷികൾ ഒന്നിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 1970ലെ കോൺഗ്രസ് പിന്തുണയോടെയുള്ള അച്യുതമേനോൻ സർക്കാരിന്റെ 50–-ാം വാർഷികത്തിന്റെ ഭാഗമായി ലീഡർ കെ കരുണാകരൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റുവിന്റെ സാമ്പത്തികനയങ്ങളുടെ പുരോഗമന വശങ്ങളെ ഇല്ലാതാക്കിയത് തൊണ്ണൂറുകളിലെ കോൺഗ്രസ് സർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒഴികെയുള്ള എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3n1fzYI
via IFTTT
No comments:
Post a Comment