കൊച്ചി
പ്രേക്ഷകരുടെ കൈയടിയൊച്ചകളും ആരവങ്ങളുമായി സംസ്ഥാനത്തെ 90 ശതമാനം തിയറ്ററുകളും വ്യാഴംമുതൽ പ്രവർത്തനം ആരംഭിച്ചതായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം ‘ഡോക്ടർ’ വ്യാഴാഴ്ച പ്രദർശനത്തിനെത്തി. ജോജു ജോർജ് നായകനായ ‘സ്റ്റാർ’ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിയറ്ററുകളുടെ പ്രവർത്തനം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം. മാസ്ക് നിർബന്ധം. സാനിറ്റൈസറുകളും എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്.
ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, വെനം–-2 എന്നിവയാണ് തിയറ്ററുകളിൽ ആദ്യമെത്തിയത്. രജനീകാന്ത് ചിത്രം അണ്ണാത്തെ, വിശാൽ നായകനായ എനിമി എന്നീ ചിത്രങ്ങൾ നവംബർ നാലിനും ബോക്സ് ഓഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽക്കർ ചിത്രം ‘കുറുപ്പ്’ നവംബർ 12നും എത്തും. സുരേഷ് ഗോപി ചിത്രം ‘കാവൽ’ നവംബർ 25നും റിലീസാകും.
from Kerala || Deshabhimani Online News https://ift.tt/3vTDZHG
via IFTTT
No comments:
Post a Comment