സ്കൂളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ ; സിക്ക് റൂമുകള്‍ സജ്ജീകരിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 5, 2021

സ്കൂളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ ; സിക്ക് റൂമുകള്‍ സജ്ജീകരിക്കും


തിരുവനന്തപുരം
സ്കൂൾ തുറക്കുന്നതിന് ആരോഗ്യ–- പൊതുവിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ മാർഗരേഖ മന്ത്രിമാരായ വി ശിവൻകുട്ടിയും വീണാ ജോർജും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കണം. രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കും.

സ്കൂളുകൾ സജ്ജമാക്കൽ, വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം തുടങ്ങിയവ മാർഗരേഖയിലുണ്ട്. ആദ്യഘട്ടം ക്ലാസുകൾ പകൽ 10 മുതൽ ഒന്നുവരെയായിരിക്കും. എണ്ണം ക്രമീകരിക്കുന്നതിന് ഓരോ ക്ലാസിലെയും വിദ്യാർഥികളെ ബച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ആദ്യഘട്ടത്തിൽ പോകേണ്ട.

ഇന്റർവെൽ, ക്ലാസ് വിടുന്ന സമയം എന്നിവയിൽ വ്യത്യാസം വരുത്തി കൂട്ടംചേരൽ ഒഴിവാക്കും. പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം. സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ഡിജിറ്റൽ പഠനരീതി തുടരും.

അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. സ്കൂൾതല ഹെൽപ്പ് ലൈൻ ഏർപ്പെടുത്തണം. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും. സ്റ്റാഫ് കൗൺസിൽ, പിടിഎ, ജനപ്രതിനിധികളുടെയും അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ല, പഞ്ചായത്തുല മുന്നൊരുക്ക യോഗങ്ങളും ചേരും. കലക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങളും നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/3Bi5r3G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages