കൊവിഡ് വാക്‌സിനേഷനില്‍ നൂറ് കോടി കടന്ന് ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താൻ കേന്ദ്രസർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 20, 2021

കൊവിഡ് വാക്‌സിനേഷനില്‍ നൂറ് കോടി കടന്ന് ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താൻ കേന്ദ്രസർക്കാർ

കൊവിഡ് വാക്‌സിനേഷനില്‍ നൂറ് കോടിയെന്ന ചരിത്ര നേട്ടത്തിൽ ഇന്ത്യ. രാജ്യമാകെ വിതരണം ചെയ്ത ആകെ വാക്‌സീന്‍ ഡോസ് ഇന്ന് നൂറ് കോടി കടന്നു. വെറും ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്.

ചരിത്ര നേട്ടത്തിന്റെ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കികഴിഞ്ഞു. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. ഇതിനു പുറമെ വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും.

ഇന്ത്യ ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. അതിൽ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. 29 കോടി 15 ലക്ഷം പേര്‍ക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്‌സീനും നല്‍കാനായത്. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ഇന്ന് വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.



from ഇ വാർത്ത | evartha https://ift.tt/3DVqoCu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages