അക്കിത്തത്തിന് കുമരനല്ലൂരിൽ സ്മാരകം നിർമിക്കും : മന്ത്രി സജി ചെറിയാൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 15, 2021

അക്കിത്തത്തിന് കുമരനല്ലൂരിൽ സ്മാരകം നിർമിക്കും : മന്ത്രി സജി ചെറിയാൻ


കൂറ്റനാട്
മഹാകവി അക്കിത്തത്തിന് കുമരനല്ലൂരിൽ സ്മാരകം നിർമിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്കിത്തത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് അക്കിത്തത്തിന്റെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥലം സന്ദർശിച്ചതായി മന്ത്രി അറിയിച്ചു. അഞ്ച് ഏക്കർ സ്ഥലം വിട്ട് കിട്ടിയാൽ കേരളത്തിന് മാതൃകയായി സ്മാരകം നിർമിക്കും. മഹാരഥന്മാരുടെ കൃതികളും സംഗീതവും വരുംതലമുറയ്ക്ക് പഠിക്കാൻ സാംസ്കാരിക മ്യൂസിയം വേണം. അത്തരം മ്യൂസിയം കുമരനല്ലൂരിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകുമെന്നും മന്ത്രി അറിയിച്ചു. സ്പീക്കർ എം ബി രാജേഷ് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/3j4spUQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages