തിരുവനന്തപുരം
പ്ലസ്വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 68,048 കുട്ടികൾകൂടി ലിസ്റ്റിൽ ഇടം നേടി. സ്കൂളിൽ എത്തേണ്ട ദിവസവും സമയവും നൽകിയിട്ടുണ്ട്. 7, 12, 16, 20, 21 തീയതികളിലാണ് അഡ്മിഷൻ. ഇതോടെ ആകെ പ്രവേശനം നേടിയവർ 269533 ആകും. പ്രധാനഘട്ടം പൂർത്തിയായാൽ ഉടൻ സപ്ലിമെന്ററി അലോട്ടുമെന്റ് ആരംഭിക്കും. വിജ്ഞാപനം 26ന് ഇറങ്ങും. ആദ്യ അലോട്ടുമെന്റിൽ ഒഴിവ് വന്ന 17,065 സീറ്റ്കൂടി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ്: https://ift.tt/3iFUQbw. വിവിധ ക്വോട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വോട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരമുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3FmEo9W
via IFTTT
No comments:
Post a Comment