ഇടുക്കി ജലനിരപ്പ്‌ 2393 ലേക്ക്‌ , ഒരുദിവസം 
ഉയർന്നത്‌ 
ഒന്നേമുക്കാൽ അടി ; മുല്ലപ്പെരിയാറിൽ 129.15 അടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 16, 2021

ഇടുക്കി ജലനിരപ്പ്‌ 2393 ലേക്ക്‌ , ഒരുദിവസം 
ഉയർന്നത്‌ 
ഒന്നേമുക്കാൽ അടി ; മുല്ലപ്പെരിയാറിൽ 129.15 അടി


ഇടുക്കി
ഇടുക്കിയിലും പദ്ധതി പ്രദേശങ്ങളിലും മഴ കനത്തതോടെ അണക്കെട്ടിലെ ജലനിരപ്പ് ശനി ഉച്ചയോടെ 2392.58 അടിയായി. സംഭരണശേഷിയുടെ 87 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ ദിവസം ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഒരാഴ്ചയായി ഇവിടെ കനത്തമഴയാണ്. ലോറേഞ്ചിലും ശക്തമായ മഴയുണ്ട്.

വൈദ്യുതോൽപാദനം കുറച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ല. ശനിയാഴ്ച 7.796 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. ചെറുകിട ഡാമുകളിൽ ജലം ഉയർന്നതിനാൽ സംഭരണി തുറന്നു വിട്ടു. മലങ്കര ഡാം ഷട്ടർ 1.30 മീറ്ററിലേക്ക് ഉയർത്തി. മുൻകരുതലെന്ന നിലയിൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തി.

മുല്ലപ്പെരിയാറിൽ 129.15 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനി പകൽ രണ്ടോടെ 129.15 അടിയായി ഉയർന്നു. രാവിലെ ആറിന് 128.8 അടിയായിരുന്നു. 24 മണിക്കൂറിനുള്ളിൽ തേക്കടിയിൽ രണ്ട് മില്ലിമീറ്ററും അണക്കെട്ട് പ്രദേശത്ത് 2.4 മില്ലിമീറ്ററും മഴ പെയ്തു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1438 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3vh4aYy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages