തിരുവനന്തപുരം > തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങിൽ വാഹനങ്ങൾ തകർത്ത് വൻ കവർച്ചാ ശ്രമം. 20 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ല് ഉപയോഗിച്ച് വാഹനങ്ങളുടെ ഗ്ലാസ് തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പേ ആൻഡ് പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന വാഹനങ്ങളാണ് ഇന്ന് രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് വാഹനങ്ങൾ തകർക്കപ്പെട്ടതെന്ന് കരുതുന്നു. ഈ ഭാഗത്ത് രാത്രിയിൽ റെയിൽവേയുടെ സുരക്ഷാ ജീവനക്കാർ ഉണ്ടാകാറുണ്ട്. എന്നാൽ അവർ മാറിനിന്ന സമയത്താണ് കവർച്ചാശ്രമം നടന്നത്. കോവിഡ് കാലമായതിനാൽ പാർക്കിങ് മൈതാനത്ത് സാധാരണ ഉണ്ടാകാറുള്ളതിലും വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/30dR6ry
via IFTTT
No comments:
Post a Comment