കൊച്ചി > ഇന്ധനവില കൂട്ടൽ തുടരുന്നു. ശനിയാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 109.49 രൂപയും ഡീസലിന് 103.14 രൂപയുമായി. കൊച്ചിയിൽ പെട്രോൾവില 107.42 രൂപയും ഡീസൽവില 101.20 രൂപയുമായി ഉയർന്നു. കോഴിക്കോട്ട് പെട്രോളിന് 107.72 രൂപയും ഡീസലിന് 101.51 രൂപയുമാണ്.
തുടർച്ചയായ നാലാംദിവസമാണ് വില കൂട്ടുന്നത്. ഈമാസം ഇതുവരെ 18 തവണയായി പെട്രോളിന് 5.87 രൂപയും ഡീസലിന് 6.78 രൂപയും കൂട്ടി.
from Kerala || Deshabhimani Online News https://ift.tt/3nfSYrq
via IFTTT
No comments:
Post a Comment