
കേരളത്തിൽ പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 രൂപ കടന്നു. ഇപ്പോൾ 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി ഉയർന്നു. ഇന്ന് മാത്രം ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്.
കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 99 രൂപ 85 പൈസയായി. പെട്രോളിന് 106 രൂപ 40 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ ഡീസല്‍ വില 97 രൂപ 95 പൈസയും പെട്രോളിന് 104 രൂപ 42 പൈസയുമാണ്. അവസാന 17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 4 രൂപ 55 പൈസയും പെട്രോളിന് 2 രൂപ 99 പൈസയുമാണ് വർദ്ധിപ്പിച്ചത്.
from ഇ വാർത്ത | evartha https://ift.tt/3Ane9g1
via IFTTT
No comments:
Post a Comment