സുധാകരൻ തൂണുംചാരി നിൽക്കുന്നയാളല്ല: സതീശൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 3, 2021

സുധാകരൻ തൂണുംചാരി നിൽക്കുന്നയാളല്ല: സതീശൻ

കോഴിക്കോട് > കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വഴിയിൽ തൂണുംചാരി നിൽക്കുന്നയാളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ കോൺഗ്രസിന്റെ അവസാനവാക്ക് സുധാകരനെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റിനെക്കുറിച്ചാണ്. സംഘടനാബോധം കൊണ്ടാണ് താനിത് പറയുന്നത്. മുമ്പ് ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.

യൂത്ത്കോൺഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം സംബന്ധിച്ച വിവാദത്തിന് ഗൗരവമില്ല. യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രീതി എന്താണെന്ന് അറിയില്ല. അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നടപടി ഇവിടുത്തെ സംഘടനാ രീതിയല്ലാത്തതിനാലാണ് യൂത്ത്കോൺഗ്രസ് പ്രസിഡന്റ് ഇക്കാര്യം നേതൃതത്തെ അറിയിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെ വക്താവാക്കിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല. സുധാകരനുമായി കണ്ണൂരിൽ താൻ നടത്തിയത് രഹസ്യകൂടിക്കാഴ്ചയല്ല. കോൺഗ്രസ് അതിന്റെതായ സമയമെടുത്ത് നന്നാകുമെന്നും സതീശൻ അവകാശപ്പെട്ടു.

ചെന്നിത്തലയ്ക്ക് മറുപടി പറയാതെ സതീശൻ

ഉമ്മൻ ചാണ്ടിയെയടക്കം മാറ്റിനിർത്തിയതിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പരാമർശങ്ങളോട് വി ഡി സതീശൻ പ്രതികരിച്ചില്ല. ഇക്കാര്യത്തിൽ മറുപടിയില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ആവർത്തിച്ച ചോദ്യത്തിനുള്ള ഉത്തരം.

ചന്ദ്രിക ദിനപത്രത്തിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി വിളിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടി പറയാതെ സതീശൻ ഒഴിഞ്ഞുമാറി.



from Kerala || Deshabhimani ​Online ​News https://ift.tt/2WHGoI1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages