കോഴിക്കോട് > മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരണം അതിരുകടന്നെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്. ആരും എരിതീയിൽ എണ്ണയൊഴിക്കരുതെന്നും സിദ്ദിഖ് ചാനൽ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ടി സിദ്ദിഖിനെതിരെ എ ഗ്രൂപ്പിനുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ തുടങ്ങിയിരുന്നു. പിന്നാലെ ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചും സിദ്ദിഖ് പോരിൽ ഒപ്പം ചേർന്നു.
അച്ചടക്കം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നെങ്കിൽ ഇന്നത്തെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമായിരുന്നെന്ന് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. അതൊന്നും ഇങ്ങോട്ടെടുക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. പിന്നാലെയാണ് സിദ്ദിഖിന്റെ പ്രസ്താവന. സമൂഹമാധ്യമങ്ങളിലും ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസുകാരുടെ ആക്രമണം നടക്കുകയാണ്.
from Kerala || Deshabhimani Online News https://ift.tt/3DO9JS4
via IFTTT
No comments:
Post a Comment