യുഡിഎഫിന്‌ മുഖ്യശത്രു കേരള സർക്കാർ , കേന്ദ്രത്തെ വെറുതെവിടുന്നു : എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 10, 2021

യുഡിഎഫിന്‌ മുഖ്യശത്രു കേരള സർക്കാർ , കേന്ദ്രത്തെ വെറുതെവിടുന്നു : എ വിജയരാഘവൻ


തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ യുഡിഎഫിന് വിമുഖതയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെ വെറുതെവിട്ട്, എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് യുഡിഎഫ് മുഖ്യശത്രുവായി കാണുന്നത്. രാജ്ഭവനു മുന്നിലെ ഡിവൈഎഫ്ഐ റിലേ സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് ഗ്രൂപ്പ് സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി. മുസ്ലിം ലീഗ് അതിനേക്കാൾ വലിയ തകർച്ചയിലാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് കരകയറാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ബിജെപി. ഇരുമുന്നണികൾക്കും വ്യക്തതയുള്ള നിലപാടില്ല.

കോവിഡിന്റെ മറവിൽ സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടുകയാണ് മോദി സർക്കാർ. ദശലക്ഷക്കണക്കിനു കോടികളുടെ സ്വത്താണ് കോർപറേറ്റുകളെ ഏൽപ്പിക്കുന്നത്.
റോഡിലിറങ്ങാൻ കോർപറേറ്റുകൾക്ക് യൂസേഴ്സ് ഫീ നൽകേണ്ട സാഹചര്യമാണുള്ളത്. മോദിയുടെ വാക്സിൻ നയത്തിൽ അവസാന പരിഗണനയാണ് സാധാരണക്കാർക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/2XiHryC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages