തെറ്റ് പറ്റി, മുസ്ലീം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു; പാലാ ബിഷപ്പിനെ പിന്തുണച്ചതില്‍ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂർ ജില്ല കൺവീനർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 19, 2021

തെറ്റ് പറ്റി, മുസ്ലീം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു; പാലാ ബിഷപ്പിനെ പിന്തുണച്ചതില്‍ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂർ ജില്ല കൺവീനർ

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയതില്‍ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂർ ജില്ല കൺവീനർ കെ ആർ ഗിരിജൻ. തനിക്ക് തെറ്റ് പറ്റിയെന്നും ഇതു മൂലം മുസ്ലീം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു. ഇനി കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും ​ഗിരിജൻ അറിയിക്കുകയായിരുന്നു.

പാലാ ബിഷപ്പിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു ​ഗിരിജന്‍ ആദ്യം സ്വീകരിച്ചിരുന്ന നിലപാട്.

യുഡിഎഫ് മുന്നണിയിലെ മറ്റ് കക്ഷികൾക്ക് എതിരഭിപ്രായം ഉണ്ടാകാം. എന്നാല്‍, താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആർ ​ഗിരിജൻ പറഞ്ഞിരുന്നു. ഇതിനെതിരെ ലീ​ഗ് അടക്കം രം​ഗത്തെത്തിയതോടെയാണ് ​ഗിരിജൻ പരസ്യമായി മാപ്പ് ചോദിച്ചത്



from ഇ വാർത്ത | evartha https://ift.tt/3i7mD4H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages