കോട്ടയം > ഏറ്റുമാനൂരിൽ അപകടത്തിൽപ്പെട്ടയാൾ മണിക്കൂറുകളോളം റോഡരികിൽ കിടന്ന ശേഷം മരിച്ചു. അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിനാണ് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. രാത്രി 12 ഓടെയായിരുന്നു ബിനുവും സുഹൃത്തും യാത്രചെയ്ത ഓട്ടോ അപകടത്തിൽപ്പെട്ടത്. തുടർന്ന് ബിനുവിനെ വഴിയരികിൽ കിടത്തിയശേഷം സുഹൃത്ത് ഓട്ടോയുമായി പോകുകയായിരുന്നു. ബിനുവിന് അപസ്മാരം ഉണ്ടായിരുന്നതായാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. നാട്ടുകാർ വന്ന് ഓട്ടോ ഉയർത്തി ബിനുവിനെ അതിൽതന്നെ കിടത്തി. എന്നാൽ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. അപകടസ്ഥലത്ത് നിന്ന് ഓട്ടോയിൽത്തന്നെ മുന്നോട്ട് പോയശേഷം ബിനുവിനെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വഴിയിൽ കട വരാന്തയിൽ കിടത്തുകയായിരുന്നു. പിന്നീട് ഇയാൾ ഓട്ടോയുമായി പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
രാവിലെ നാട്ടുകാര് അറിയിച്ചതിന്റെ അടിസ്ഥാനത്തില് ഫയര്ഫോഴ്സ് എത്തി 8.30ഓടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2XYrxcQ
via IFTTT
No comments:
Post a Comment