തിരുവനന്തപുരം
തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപിക്ക് സംഘപരിവാർ വക തെറിയഭിഷേകം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഥാപാത്രമാക്കിയ കർട്ടൂൺ ഫെയ്സ് ബുക്കിൽ പങ്കുവച്ചതിനാണ് തെറിപ്പാട്ട്.
പെട്രോൾ ഒഴിച്ച് ഓടിക്കുന്ന മോട്ടോർ ബൈക്ക് തലകീഴായി വച്ച് ചക്രങ്ങൾ ചർക്കയാക്കി കറക്കിയിരിക്കുന്ന നരേന്ദ്രമോദിയും അത് കണ്ട് കണ്ണ് തള്ളിയ ഗാന്ധിയുടെ ഫോട്ടോയുമാണ് കാർട്ടൂണിൽ.
ദിനേശ് കുക്കുജഡ്കയാണ് കാർട്ടൂണിസ്റ്റ്. പോസ്റ്റിട്ടതുമുതൽ സംഘപരിവാർ പ്രവർത്തകർ തെറി കമന്റ് ചെയ്യാൻ തുടങ്ങി. മുരളി ഗോപി താലിബാനാണെന്നും കളിച്ചാൽ വെറുതെ വിടില്ലെന്നും സിനിമ വിജയിപ്പിക്കില്ലെന്നുമടക്കം നൂറുകണക്കിന് ഭീഷണിയുമുണ്ട്. അതേസമയം, പോസ്റ്റിന് പിന്തുണയറിയിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ആയിരത്തിലധികം ഷെയറുമുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2VEKqko
via IFTTT
No comments:
Post a Comment