കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ : ഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം ഇന്നുമുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 5, 2021

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ : ഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം ഇന്നുമുതൽ


തിരുവനന്തപുരം
ഡിവൈഎഫ്ഐ റിലേ സത്യഗ്രഹം തിങ്കളാഴ്ച ആരംഭിക്കും. കുതിച്ചുയരുന്ന ഇന്ധനവില വർധനയ്ക്കും വർധിക്കുന്ന തൊഴിലില്ലായ്മയ്ക്കും വാക്സിൻ വിതരണത്തിലെ അനാസ്ഥയ്ക്കുമെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് സത്യഗ്രഹം.

രാജ്ഭവന് മുന്നിൽ രാവിലെ പത്തിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ചക്രസ്തംഭന സമരത്തോടെ സത്യഗ്രഹം സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ചക്രസ്തംഭന സമരത്തിന്റെ പ്രചാരണാർഥം ബ്ലോക്ക് കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3yMIW4Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages