ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു ; ദ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 13, 2021

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു ; ദ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം


തിരുവനന്തപുരം
ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 2020 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്ക് ലഭിക്കും. സിദ്ധാർഥ ശിവയാണ് മികച്ച സംവിധായകൻ (ചിത്രം–-എന്നിവർ).

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡ് നേടി.

സമഗ്രസംഭാവന പരിഗണിച്ച് സംവിധായകൻ കെ ജി ജോർജിന് ചലച്ചിത്രരത്നം പുരസ്കാരം നൽകും. സിനിമാരംഗത്ത് 40 വർഷം തികയ്ക്കുന്ന സംവിധായകൻ കെ ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. മാമ്മൂക്കോയ, സായികുമാർ, ബിന്ദു പണിക്കർ എന്നിവർക്ക് ചലച്ചിത്രപ്രതിഭാ പുരസ്കാരം സമ്മാനിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3E8xt3H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages