മലബാര്‍ കലാപത്തിന്റെ യാഥാർഥ്യം തമസ്കരിക്കുന്നു: സ്പീക്കർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 30, 2021

മലബാര്‍ കലാപത്തിന്റെ യാഥാർഥ്യം തമസ്കരിക്കുന്നു: സ്പീക്കർ


കൊച്ചി
മലബാർ കലാപത്തെ ഹിന്ദു–-മുസ്ലിം സംഘർഷമാക്കാൻ ശ്രമിക്കുന്നത് ഹിന്ദുത്വ വർ​ഗീയശക്തികളും പൊളിറ്റിക്കല് ഇസ്ലാമിസ്റ്റുകളുമാണെന്ന് സ്പീക്കർ എം ബി രാജേഷ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാ​ഗമായ മലബാർ പ്രക്ഷോഭത്തെ നിരാകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മലബാർ കലാപം നടക്കുമ്പോൾ വർ​ഗീയ ലഹളയായി ചിത്രീകരിച്ചത് ബ്രീട്ടിഷുകാരാണ്. ബ്രീട്ടിഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയം പിന്തുടർന്ന് രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ഹിന്ദുത്വ വർ​ഗീയശക്തികളും പൊളിറ്റിക്കല് ഇസ്ലാമിസ്റ്റുകളും ശ്രമിക്കുന്നത്. സാമ്രാജ്യത്വ, ജന്മിത്വ വിരുദ്ധമായി നടന്ന മലബാർ കലാപത്തിന്റെ ചരിത്ര യാഥാർഥ്യത്തെ അവർ മനഃപൂർവം തമസ്കരിക്കുന്നു. ഇതിനായി മലബാർ കലാപത്തെക്കുറിച്ചുള്ള പുസ്തകങ്ങളിൽനിന്ന് ചില സന്ദർഭങ്ങൾമാത്രം അടർത്തിയെടുത്ത് ഉദാഹരിക്കുകയും പുസ്തകത്തിന്റെ ഉള്ളടക്കത്തെ തമസ്കരിക്കുകയും ചെയ്യുന്നു.
വർ​ഗീയധ്രുവീകരണമുണ്ടാക്കാൻ മലബാർ കലാപത്തിന്റെ ദുർവായനയെ ആയുധമാക്കുകയാണിവർ ചെയ്യുന്നത്.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. മഹാരാജാസ് കോളേജ് ചരിത്രവിഭാ​ഗം പ്രൊഫ. എ എം ഷിനാസ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ സോളമൻ സിജു, പി ബി രതീഷ്, എൽ ആ​ദർശ്, ജില്ലാ സെക്രട്ടറിയറ്റ് അം​ഗം അഡ്വ. ലിറ്റീഷ്യ ഫ്രാൻസിസ്, അഡ്വ. ഖദീജ റിഷബത്ത് എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/39V92IV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages