തിരുവനന്തപുരം > കേരളത്തിലെ പൊലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആനി രാജ ഉന്നയിച്ച വിമർശനങ്ങളിലാണ് കാനത്തിന്റെ പ്രതികരണം. സംസ്ഥാന പൊലീസിനോട് സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളത്. പൊലീസില് ആര്എസ്എസ് ഗ്യാങ് പ്രവര്ത്തിക്കുന്നുണ്ടെന്നും ആക്ഷേപമില്ല. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു.
കേരളത്തിലെ നേതാക്കള്ക്കാര്ക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തില് കേരളത്തിലെ പാര്ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്ട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു.
from Kerala || Deshabhimani Online News https://ift.tt/3h1QSJG
via IFTTT
No comments:
Post a Comment