പൊലീസിന്‌ വിവരം നൽകി ഒപ്പംകൂടിയ യുവാവ്‌ മയക്കുമരുന്നുമായി മുങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 11, 2021

പൊലീസിന്‌ വിവരം നൽകി ഒപ്പംകൂടിയ യുവാവ്‌ മയക്കുമരുന്നുമായി മുങ്ങി

കൊച്ചി > കാക്കനാട് മയക്കുമരുന്നുകേസിൽ വിവരം നൽകുന്ന ആളായി നിന്ന്, മയക്കുമരുന്നുമായി മുങ്ങാൻ ശ്രമിച്ച യുവാവ് ഒളിവിൽ. മുങ്ങുന്നതിനിടെ ഇയാളെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു. എന്നാൽ, വിവരം നൽകുന്ന ആളായതിനാൽ അറസ്റ്റ് ചെയ്യാതെ വിട്ടു.

കേസന്വേഷണം ഏറ്റെടുത്ത എക്സൈസ് ക്രൈംബ്രാഞ്ച് യുവാവിനെ ചോദ്യം ചെയ്യാനായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാസർകോട് സ്വദേശിയായ യുവാവ് വീട്ടിൽ വന്നിട്ട് ദിവസങ്ങളായെന്ന് ബന്ധുക്കൾ പറയുന്നു. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വെള്ളിയാഴ്ച കോഴിക്കോട് സ്വദേശികളായ മൂന്നുപേരെ കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3E9CRUc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages