കൊച്ചി
എൻജിനിയറിങ് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സമയം നീട്ടിനൽകുന്നതിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി എഐസിടിക്ക് നിർദേശം നൽകി. വ്യാഴാഴ്ച നിലപാട് അറിയിക്കണം. പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിന് എൻട്രൻസ് മാർക്കുമാത്രമേ പരിഗണിക്കാവൂ എന്നും ഹയർ സെക്കൻഡറി മാർക്ക് കണക്കിലെടുക്കരുതെന്നും ചൂണ്ടിക്കാട്ടി ഏതാനും വിദ്യാർഥികളും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഇരുപത്തഞ്ചിനകം പ്രവേശനം പൂർത്തിയാക്കാനാണ് എഐസിടി നിർദേശമെന്ന് സർക്കാർ വ്യക്തമാക്കി. പ്രവേശനത്തിന് 17 വരെ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് സമയം നൽകിയിട്ടുണ്ട്. സിബിഎസ്സി, -ഐസിഎസ്ഇ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വരാനുണ്ടെന്നും എഐസിടി അനുവദിച്ചാൽ പ്രവേശനസമയം നീട്ടാമെന്നും സർക്കാർ അറിയിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് നൽകിയിരിക്കുകയാണെന്നും ഇത് തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം. ഹർജികൾ വിധി പറയാൻ മാറ്റി.
from Kerala || Deshabhimani Online News https://ift.tt/2Xo5xbA
via IFTTT
No comments:
Post a Comment