സുധീരന്റെ പ്രതിഷേധം; വ്യക്തമാവുന്നത്‌ കോൺഗ്രസിലെ പ്രതിസന്ധി: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 26, 2021

സുധീരന്റെ പ്രതിഷേധം; വ്യക്തമാവുന്നത്‌ കോൺഗ്രസിലെ പ്രതിസന്ധി: എ വിജയരാഘവൻ

കോഴിക്കോട് > കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ മുതിർന്ന നേതാവ് വി എം സുധീരനും അസംതൃപ്തനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോടും അതിന്റെ പ്രവർത്തന ശൈലിയോടുമുള്ള സുധീരന്റെ ഒറ്റപ്പെട്ട പ്രതിഷേധം മാത്രമല്ല.

കോൺഗ്രസ് അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതാണിത്. കെപിസിസിക്ക് ഇപ്പോൾ മധ്യസ്ഥം പറയുകയും സമവായമുണ്ടാക്കാൻ ശ്രമിക്കുകയും മാത്രമാണ് ജോലി. അതുകൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ല കോൺഗ്രസ് നേരിടുന്നത്. കുറേ നേതാക്കൾ തമ്മിലുള്ള പങ്കുവെപ്പാണ് ഇപ്പോഴും തുടരുന്നത്. കോൺഗ്രസിന്റെ തകർച്ചക്ക് വേഗം വർധിപ്പിക്കുന്ന ഘടകമാണ് ഇപ്പോൾ കാണുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3EW038E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages