കുണ്ടറ> പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്ന കോൺഗ്രസ് , ബിജെപി നേതാക്കൾ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കോൺഗ്രസ് കൊറ്റങ്കര മണ്ഡലം വൈസ് പ്രസിഡന്റും കേരളപുരത്തെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന അജീബ് റാവുത്തർ, ബിജെപി ബൂത്ത് പ്രസിഡന്റും എൻഡിഎ സ്ഥാനാർഥിയുമായിരുന്ന എസ് ജയചന്ദ്രൻ എന്നിവരും ഇരുപതോളം പ്രവർത്തകരുമാണ് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ പതാക നൽകി സ്വീകരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി സുദർശനൻ, ആർ സുരേഷ് ബാബു, എ അരുൺകുമാർ, ശ്യാം, ഷാജഹാൻ, സജീവ്, സുധാകരൻ, ഷിഹാബ്, സതീശൻ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/3k8iEpJ
via IFTTT
No comments:
Post a Comment