ചേവായുരിൽ വാടക വീട്ടിൽ പെൺവാണിഭം: 3 സ്‌ത്രീകളടക്കം 5 പേർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 17, 2021

ചേവായുരിൽ വാടക വീട്ടിൽ പെൺവാണിഭം: 3 സ്‌ത്രീകളടക്കം 5 പേർ പിടിയിൽ

കോഴിക്കോട് > പാറോപ്പടി ചേവരമ്പലം റോഡിൽ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായി.

ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ്(32), ചേവായൂർ തൂവാട്ടുതാഴം വയലിൽ ആഷിക്(24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശിനികളുമാണ് പിടിയിലായത്. നരിക്കുനി സ്വദേശി ഷഹീനാണ് മൂന്നുമാസം മുമ്പ് വീട് വാടകയ്ക്കെടുത്തത്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഷഹീൻ നഗരത്തിലെ വിവിധയിടങ്ങളിൽ ഇത്തരം പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെ കൂടുതൽ പേരുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് പൊലീസ് അസി. കമീഷണർ കെ സുദർശൻ പറഞ്ഞു.

ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹൻ, എസ്ഐ ഷാൻ, സീനിയർ സിപിഒ ഷഫീക്, ശ്രീരാജ്, രമ്യ, ബൈജു എന്നിവരാണ് റെയ്ഡ് നടത്തിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3AgPoTn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages