മണ്ണാർക്കാട്‌ ഹോട്ടലിൽ തീപിടിത്തം; സ്‌ത്രീയടക്കം 2 പേർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 9, 2021

മണ്ണാർക്കാട്‌ ഹോട്ടലിൽ തീപിടിത്തം; സ്‌ത്രീയടക്കം 2 പേർ മരിച്ചു

പാലക്കാട്> മണ്ണാർക്കാട് നെല്ലിപുഴയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഹോട്ടൽ ഹിൽവ്യൂവിലാണ് തീപിടിച്ചത്. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ് ബഷീർ (58), പട്ടാമ്പി സ്വദേശി പുഷ്പലത(42) എന്നിവരാണ് മരിച്ചത്.രണ്ട്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.

നാലുനിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള ഹോട്ടലിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്. ഇന്ന് പുലർച്ചെ മൂന്നാടെയാണ് തീ പിടുത്തമുണ്ടായത്. മുകളിലത്തെ നിലയിലെ ലോഡ്ജിൽ ഇരുവരും കുടുങ്ങുകയായിരുന്നു.

ഇരുവരെയും ഫയർ ഫോഴ്സ് പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3BZzPQk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages