തെറ്റിയത്‌ മനോരമക്ക്‌, പഴി ദേശാഭിമാനിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 19, 2021

തെറ്റിയത്‌ മനോരമക്ക്‌, പഴി ദേശാഭിമാനിക്ക്‌


കോഴിക്കോട്
മലയാള മനോരമയിൽ വന്ന തെറ്റായ വാർത്ത ദേശാഭിമാനിയുടേതാക്കി വ്യാജപ്രചാരണം. ചെറുവണ്ണൂരിൽ അന്തരിച്ച സിഐടിയു നേതാവ് പി ആർ സോമന്റെ ചരമവാർത്തയാണ് പ്രചരിപ്പിക്കുന്നത്.

സിഐടിയു ജില്ലാകമ്മിറ്റി അംഗം ചെറുവണ്ണൂർ ശാരദാമന്ദിരം റഹ്മാൻ ബസാർ റോഡിൽ പി ആർ സോമൻ അന്തരിച്ച വാർത്ത കൃത്യമായി ദേശാഭിമാനിയിൽ വന്നിരുന്നു. എന്നാൽ മെയ് 20ന് മലയാള മനോരമയിൽ അറുപത്തിയെട്ടുകാരനായ സോമനെ സ്വാതന്ത്ര്യസമര സേനാനിയാക്കിയായിരുന്നു വാർത്ത. ഇതാണ് ദേശാഭിമാനിയിൽ വന്നതായി സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. തെറ്റായ വാർത്തയ്ക്ക് മനോരമ മെയ് 22ന് തിരുത്തും ക്ഷമാപണവും പ്രസിദ്ധീകരിച്ചിരുന്നു. ഇതൊക്കെ മറച്ചുവച്ചാണ് ചിലരുടെ നുണപ്രചാരണം. മറ്റ് പത്രങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ ദേശാഭിമാനിയിൽ വന്നതാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നത് സമീപ കാലത്ത് വ്യാപകമാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/3suFSJc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages